കോവിഡ് പ്രതിരോധം: ജില്ലാ പഞ്ചായത്തിന് കെ എസ് ടി യു ലക്ഷം രൂപ നല്കി
തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ബ്രീത് ഈസി ചലഞ്ച് എന്ന കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ കമ്മിറ്റി ലക്ഷം രൂപ സംഭാവന നൽകി. കെ എസ് ടി യു കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമായി സമാഹരിച്ച ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകിയത്. യൂണിയൻ സംസ്ഥാന സെക്രട്ടറി വി എ ഗഫൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖക്ക് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കെ എസ് ടി യു ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട്, ഉപജില്ലാ ഭാരവാഹികളായ റഫീഖ് പാലത്തിങ്ങൽ, ടി വി റംഷീദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സറീന ഹസീബ്, പി കെ സി അബ്ദുറഹ്മാൻ, അഡ്വ പി വി മനാഫ്, ടി പി ഹാരിസ്, ഷെറോണ റോയ്, സെക്രട്ടറി എൻ എ അബ്ദുൽ റഷീദ് പങ്കെടുത്തു.