ജില്ലാ പഞ്ചായത്ത് ബ്രീത്ത് ഈസി ചലഞ്ചിലേക്ക് ഐഡിയൽ കടകശ്ശേരി ഒന്നേകാൽ ലക്ഷം നൽകി
തിരൂർ : കോവിഡ് രോഗികൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ബ്രീത്ത് ഈസി ചലഞ്ചിലേക്ക് തവനൂർ കടകശ്ശേരി ഐഡിയൽ ഇന്റർനാഷണൽ എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, എൻ. എസ്. എസ്., സ്കൗട്ട് ആൻഡ് ഗൈഡ് ടീമും മാനേജ്മെന്റും സ്റ്റാഫും ചേർന്ന് ഒന്നേകാൽ ലക്ഷം രൂപ സമാഹരിച്ചു നൽകി.
ഇത് വരെയായി ജില്ലയിലെ അൺ എയിഡഡ് സ്കൂളുകളിൽ നിന്നും ബ്രീത്ത് ഈസി ചലഞ്ചിലേക്ക് ലഭിച്ച ഏറ്റവും വലിയ തുകയാണിത്
ഐഡിയൽ സ്കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ SPC യുടെ ചുമതലയുള്ള കുറ്റിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടർ എൻ.വാസുണ്ണി, സ്കൂൾ അക്കാദമിക് ഡയറക്ടർ കെ. അബ്ദുൽ മജീദ് എന്നിവർ ചേർന്ന് 1,25,000 രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരിക്ക് കൈമാറി. SPC സ്കൂൾ ഇൻചാർജ് എ. ഷമീർ മാസ്റ്റർ, ഹയർ സെക്കണ്ടറി എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ കെ. പി. വിനീഷ് മാസ്റ്റർ, ട്രസ്റ്റ് മെമ്പർ പി. വി. മരക്കാർ, ചീഫ് അക്കൗണ്ടന്റ് വി. മൊയ്തു, സിവിൽ പോലീസ് ഓഫീസർ ശ്രീഷോഭ് ആർ. ആർ. ടി അംഗം തേക്കിൽ മുഹ്‌സിനുൽ ഹാമിദ് എന്നിവർ സന്നിഹിതരായി.