ആശുപത്രിയിൽ നിന്നും വെന്റിലേറ്റർ കടത്തിയ സംഭവത്തിൽ അന്വേഷണം നടത്തണം ഐ എൻ എൽ

തിരൂർ: ജില്ലാ ആശുപത്രിയിൽ നിന്നും വെൻറിലേറ്റർകൾ സ്വകാര്യ ആശുപത്രിയിലേക്ക് കടത്താൻ നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് തിരൂർ മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ വിതരണത്തിൽ പക്ഷപാതിത്വം കാണിച്ച തിരൂർ മുൻസിപ്പൽ ഭരണസമിതിക്കെതിരെ ഓൺലൈൻ യോഗം പ്രതിഷേധിച്ചു. ലോക്ഡൗൺ സമയത്ത് തിരൂർ മത്സ്യമാർക്കറ്റിൽ പുലർച്ചെ നടക്കുന്ന മത്സ്യം മൊത്തകച്ചവടത്തിൽ ജനങ്ങൾ തടിച്ചുകൂടുന്നത് മുനിസിപ്പൽ അധികൃതരുടെ അനാസ്ഥയാണെന്നു അത് അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.പി.മുത്തു അധ്യക്ഷത വഹിച്ചു. കമ്മുക്കുട്ടി, അഡ്വ ഷമീർ പയ്യനങ്ങാടി,നൗഷാദ് നടുവിലങ്ങാടി,ഷറഫുടി, ഹംസ മാസ്റ്റർ, അസൈനാർ, ഹസ്സൻകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.