എടയൂർ ഗ്രാമ പഞ്ചായത്തിലെ ആർ.ആർ.ടി ടീമംഗങ്ങൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി.

എടയൂർ: കോവിഡ് അതി തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എടയൂർ ഗ്രാമ പഞ്ചായത്തിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാർഡ്‌ കർമ്മ സമിതി സന്നദ്ധ പ്രവർത്തകരായ ആർ.ആർ.ടി ടീമംഗങ്ങൾക്ക് മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, ബ്ലീച്ചിങ്ങ് പൗഡർ തുടങ്ങിയവയും വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികളുടെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സി മീറ്റരും വിതരണം ചെയ്തു.

 


എടയൂർ ഗ്രാമ പഞ്ചായത്തിലെ അധ്യാപകരുടെ സംഘടനയായ കെ.എസ്.ടി.യു ഓരോ വാർഡിലേക്കും സംഭാവന നൽകിയ പൾസ് ഓക്സി മീറ്റർ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം, ഭാരവാഹികളായ അബുബക്കർ, UT ഷമീർ, ഉമ്മർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പാർമാരായ അയൂബ് പി.ടി, നൗഷാദ് കെ.ടി, അനുഷ സ്ലീമോഗ് സി.കെ, നോഡൽ ഓഫസർ സുബൈറുൽ അവാൻ, അസിസിറ്റന്റ് സെക്രട്ടറി രാജേഷ്. ആർ തുടങ്ങിയവർ സംബന്ധിച്ചു.