സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തിരൂര്‍ ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2021 ജൂലൈ മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2021 മെയ് 27 മുതൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളിഡേ ബാച്ചുകൾ ലഭ്യമാണ്.ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുകൾ ലഭിക്കും. ആറ് മാസമാണ് കോഴ്സ് ദൈര്‍ഘ്യം. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയിൽ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷ ഫോറം ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2021 ജൂൺ 16.

 

കൂടുതൽ വിവരങ്ങൾ വിളിക്കുക :9895733289, 9961903619, 9446680751