Fincat

സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ‍ഭക്ഷ്യധാന്യങ്ങള് അടിയന്തരമായി വിതരണം ചെയ്യണം: ജില്ലാ കലക്ടര്‍

ജില്ലയിലെ സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ലോക്ക് ഡൗണായതിനാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈപ്പാറ്റത്തിനാല്‍ ബാക്കി വന്ന ഭക്ഷ്യധാന്യങ്ങള്‍ കേടുകൂടാതെ ഗോത്രവര്‍ഗ്ഗ കോളനികളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റ് അത്യാവശ്യക്കാര്‍ക്കും എത്രയും വേഗം വിതരണം ചെയ്യണമെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.

1 st paragraph

ജില്ലാ സപ്ലൈ ഓഫീസര്‍, എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), നിലമ്പൂര്‍ ഐറ്റിഡിപി പ്രൊജക്ട് ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലപ്പുറം നഗരസഭ സെക്രട്ടറി, ജില്ലാ പോലീസ് മേധാവി, പിഎയു പ്രൊജക്ട് ഡയറക്ടര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു