Fincat

സ്വർണവില വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വർധിച്ചത്. ഏറ്റവും ഒടുവിൽ വിലയിൽ മാറ്റമുണ്ടായത് ഈ മാസം 20നായിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.

1 st paragraph

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഔൺസ് വില വർധിച്ചു. 7.95 ഡോളർ വർധിച്ച് 1,906.04 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കൂടി. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,990 രൂപ വില രേഖപ്പെടുത്തുന്നു. വൈകാതെ തന്നെ വില 49,000 പിന്നിടുമെന്നാണ് വിലയിരുത്തൽ.