Main Banner

സാമ്പാദ്യ കുടുക്ക നൽകി കുരുന്നുകളുടെ  കൈത്താങ്ങ്

പറവണ്ണ :മഹാമാരിയുടെ ദുരിതകാലത്ത് മുഖ്യ മന്ത്രിയുടെ വാക്സിനെഷൻ ചലഞ്ചിലേക്ക് കുരുന്നുകൾ നൽകിയത് അവരുടെ സമ്പാദ്യ കുടുക്ക. മഹാമാരിയെ അതിജീവിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് വാക്കാട് പട്ടത്ത് വീട്ടിലെ സഹോദരികളായ ഹന്നാ ജാസ്മിനും ഐഫ നസറിനും  തങ്ങളുടെ സമ്പാദ്യ കുടുക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്.

വിദ്യാർത്ഥികളായ ഐഫയും ഹന്ന യും സമ്പാധ്യ കുടുക്ക വെട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് നെല്ലാഞ്ചേരിക്ക് കൈമാറുന്നു
1 st paragraph

ഇരുവരും പറവണ്ണ സലഫി സ്കൂളിലെ വിദ്യാർത്ഥികളാണ്. വിവിധ ആവിശ്യങ്ങൾക്കായി കുട്ടികൾ കരുതി വെച്ച പണമാണ് നാട്ടിന്റെ ദുരിതമകറ്റാനുള്ള തങ്ങളുടെ കൈതാങ്ങയി നൽകിയത്. വെട്ടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് നെല്ലാഞ്ചേരി കുടുക്ക ഏറ്റുവാങ്ങി. വാർഡ് മെമ്പർ സുനത, എൻ എസ് ബാബു, ഫൈസൽ തുടങ്ങിവർ സംബന്ധിച്ചു. സഹീർ പട്ടത്തിന്റെയും ഹാരിഷയുടെ മക്കളാണ് ഹന്നാ ജാസ്മിനും ഐഫ നസറിന്നും.