Fincat

കെ.എ.ടി.എഫ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

തിരൂർ: കെ.എ.ടി.എഫ് തിരൂർ ഉപജില്ലാ കമ്മിറ്റിയുടെ കീഴിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമക്ക് സംസ്ഥാന സെക്രട്ടറി എം.മൻസൂർ കൈമാറി.ഉപജില്ലാ പ്രസിഡൻ്റ് സി.ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ.എ.ടി.എഫ് തിരൂർ ഉപജില്ലാ കമ്മിറ്റി കോവിഡ് പ്രതിരോധ സാമഗ്രികൾ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമക്ക് സംസ്ഥാന സെക്രട്ടറി എം.മൻസൂർ കൈമാറുന്നു.
1 st paragraph

നഗരസഭ വൈസ് ചെയർമാൻ പി.രാമൻകുട്ടി, കീഴേടത്തിൻ ഇബ്രാഹിം ഹാജി, എ.കെ.സൈതാലിക്കുട്ടി, പി.കെ.കെ.തങ്ങൾ, കൗൺസിലർ കെ.അബൂബക്കർ, മുൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.അലിക്കുട്ടി, ജില്ലാ സെക്രട്ടറി ഇസ്ഹാഖ് കാരാട്ട്, എൻ.നജ്മുദ്ധീൻ, ഉപജില്ലാ സെക്രട്ടറി പി.വി.അബ്ദുൽ റാഫി, കെ.സി.മൻസൂർ പങ്കെടുത്തു.