സമൂഹമാദ്ധ്യമങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണം’ കേന്ദ്രസര്‍ക്കാർ
കേന്ദ്രസര്‍ക്കാർ ഫെബ്രുവരി 25ന് പുറത്തിറക്കിയ നയം നടപ്പാക്കാന്‍ കേന്ദ്രം മൂന്നു മാസത്തെ സമയമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കാന്‍ കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടത്
ന്യൂഡൽഹി: കേന്ദ്രം കൊണ്ടുവന്ന ഇന്‍റർമീഡിയറി പോളിസികള്‍ അംഗീകരിക്കുമോ എന്നതില്‍ തീരുമാനം ഇന്നു തന്നെ അല്ലെങ്കില്‍ എത്രയു വേഗം അറിയിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ഇലക്‌ട്രോണിക്‌സ്- ഐ ടി മന്ത്രാലയത്തിന് കീഴിലെ സൈബര്‍ നിയമ വിഭാഗം ജോയിന്റ് സെക്രട്ടറി നോട്ടീസ് എല്ലാ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും കത്തയച്ചു.
ഫെബ്രുവരി 25ന് പുറത്തിറക്കിയ നയം നടപ്പാക്കാന്‍ കേന്ദ്രം മൂന്നു മാസത്തെ സമയമാണ് അനുവദിച്ചത്. ഈ സമയപരിധി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കാന്‍ കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടത്. നയം അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള കൂ എന്ന ആപ്പ് നയം നടപ്പാക്കിയതായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പുതിയ നയങ്ങള്‍ക്കെതിരെ വാട്‌സ് ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളെ നിരീക്ഷിക്കുക എന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ നയമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. എന്നാല്‍ പൗരന്റെ സ്വകാര്യത എന്ന അവകാശം ലംഘിക്കുന്നതല്ല പുതിയ നയമെന്നും എല്ലാ ഉപഭോക്താക്കളെയും നിരീക്ഷിക്കുക എന്നതല്ല നയത്തിന്റെ ലക്ഷ്യമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ഐടി നിയമം ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതല്‍ രാജ്യത്ത് നിലവില്‍ വന്നതിന്റെ ഫലമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ഇന്നു അര്‍ദ്ധരാത്രിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്രം കർശനമായി നിർദേശിച്ചിരിക്കുന്നത്. പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയോ എന്നു കൃത്യമായി വ്യക്തമാക്കുന്നതാകണം റിപ്പോര്‍ട്ടുകളെന്നും സർക്കാർ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.
ഇതുപ്രകാരം പല തവണ കൈമാറി വരുന്ന വ്യാജ സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സമൂഹ മാധ്യമങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണം. സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കുമെന്ന് ഗൂഗിളും യൂട്യൂബും ഫേസ്ബുക്കും വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെയാണ് ഫേസ്ബുക്ക് കീഴടങ്ങിയത്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ ടി നിയമം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു. അതേസമയം വാട്സാപ്പ് ഇതിനെ എതിർത്തുകൊണ്ടാണ് കോടതിയെ സമീപിച്ചത്. ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളെ നിരീക്ഷിക്കുക എന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ നയമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാട്സാപ്പ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ട്വിറ്ററിന്‍റെ തദ്ദേശീയ പതിപ്പ് എന്നറിയപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള കൂ എന്ന ആപ്പ് സർക്കാരിന്‍റെ നയം നടപ്പാക്കിയതായി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.