തലക്കാട് ഗ്രാമപഞ്ചായത്തിൽ സപ്ലെകോ സൂപ്പർ മാർക്കറ്റ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം മന്ത്രിക്ക് നിവേദനം നൽകി.

തിരൂർ:പൊതുജനങ്ങൾക്ക് വില കുറവിലും ഗുണമേൻമയിലുമുള്ള ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിന് തലക്കാട് പഞ്ചായത്തിൽ സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹ്മാന് സി പി ഐ എം തലക്കാട് ലോക്കൽ കമിറ്റി സെക്രട്ടറി ടി ഷാജി നിവേദനം നൽകിയത്.

ആവശ്യം ഭക്ഷ്യ സിവിൽ സപ്ലൈയ്സ്മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉറപ്പു നൽകി. ചടങ്ങിൽ സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം പി മുഹമ്മദാലി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പുഷ്പ, വൈസ് പ്രസിഡൻറ് എ കെ ബാബു, മോഹനൻ എന്നിവർ പങ്കെടുത്തു.