വാക്സിൻ ലഭ്യത; പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങണം.

തിരിച്ച് പോകാൻ സാധിക്കാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഉടൻ വാക്സിനേഷൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ നേത്യ യോഗം ആവശ്യപ്പെട്ടു . വാക്സിൻ ലഭിക്കാത്തത് മൂലം യാത്ര മുടങ്ങി പലർക്കും തൊഴിൽ നഷ്ടമാവുകയാണ് . നാൽപത്തഞ്ച് വയസ്സ് എന്ന മാനദണ്ഡം പ്രവാസികളുടെ കാര്യത്തിൽ മാറ്റണം . പ്രവാസികൾക്കായി എല്ലാ ജില്ലകളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു . യോഗത്തിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു .

പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് , സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ , പി.കെ.കുഞ്ഞാലിക്കുട്ടി , ഇ.ടി മുഹമ്മദ് ബഷീർ എം.പി , പി.വി.അബ്ദുല് വഹാബ് എം.പി , എം.പി.അബ്ദുസ്സമദ് സമദാനി എം.പി , നവാസ് ഖനി എം.പി , ഇഖ്ബാൽ അഹമ്മദ് , ഡോ.മതീൻ ഖാൻ , ദസ്തഗീർ ആഗ , ഇബ്രാഹിം സേഠ് , അബ്ദുൽ ഖാദർ , അബ്ദുറഹ്മാൻ സാഹിബ് , അബ്ദുൽ ബാസിത്ത് , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ , അഡ്വ . ഫൈസൽ ബാബു , ടി.പി.അഷ്റഫ് അലി , മുഹമ്മദ് അര്ഷദ് സംബന്ധിച്ചു .