ദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നിൽപ്പു സമരം
കല്പകഞ്ചേരി: ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ വീടുകളിൽ നിൽപ്പു സമരം നടത്തി. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക, കാവിവൽക്കരണം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
വെൽഫെയർ പാർട്ടി വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുർറഹ്മാൻ, പി.ടി അനീസ് റഹ്മാൻ, എം.സി സദറുദ്ധീൻ, പി.പി അജയൻ, പി.ടി ജാവിദ്, ഐ. പി നസീബ്, കെ.സി സിദ്ധീഖ് ഹസ്സൻ, എം.പി അബ്ദുസ്സമദ്, അബു പൊറ്റത്തറ, ടി.പി അബ്ദുൽ ഹമീദ് എന്നിവർ വളവന്നൂർ പഞ്ചായത്തിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തു.