മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന 10 ലക്ഷം രൂപ കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന് കൈമാറി

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ സംഭാവന നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എം മല്ലിക, വൈസ് പ്രസിഡൻറ് വി അബ്ദുറസാഖ്, പഞ്ചായത്ത് അസി.സെക്രട്ടറി ഒ കെ പ്രേമരാജൻ എന്നിവർ ചേർന്ന് കായികവും വഖഫ് ആൻറ് ഹജ്ജ് തീർത്ഥാടനവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ചെക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താനാളൂർ ഗ്രാമപഞ്ചായത്ത് നൽകുന്ന 10 ലക്ഷം രൂപ കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന് കൈമാറുന്നു