Fincat

ഹജ് അപേക്ഷകര്‍ കോവിഡ് പ്രധിരോധകുത്തിവെപ്പ് വിവരങ്ങള്‍ നല്‍കണം: സംസ്ഥാന ഹജ് കമ്മിറ്റി

ഇന്ത്യക്കാര്‍ക്കുള്ള ഹജ് ക്വാട്ട സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

2021 ലെ ഹജ്ജിന് പാലിക്കേണ്ട പുതിയ പ്രോട്ടോകോള്‍ സൗദി ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്ക് മാത്രമാകും ഈ വര്‍ഷത്തെ ഹജ് കര്‍മ്മത്തിന് അനുമതിയുള്ളൂ. നിലവിലുള്ള കോവിഡ് പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ തയ്യാറുള്ള അപേക്ഷകര്‍, പ്രതിരോധ കുത്തിവെപ്പ് വിവരങ്ങള്‍ ഹജ് കമ്മിറ്റി സൈറ്റില്‍ http://www.hajcommittee.gov.in  അപ്ലോഡ് ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഹജ് കമ്മിറ്റിയുടെ അതത് ജില്ലയിലെ ട്രൈനര്‍മാരുമായോ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസ് (0483 271 0717), റീജിയണല്‍ ഓഫീസ് (0495 2938786) എന്നിവിടങ്ങളിലോ ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.

1 st paragraph

അതേസമയം ഇന്ത്യക്കാര്‍ക്കുള്ള ഹജ് ക്വാട്ട സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2021 ലെ ഹജ് തുടര്‍ന്നുള്ള എല്ലാ നടപടികളും സൗദി അധികാരികളുടെയും ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെയും അനുമതിക്ക് അനുസരിച്ചായിരിക്കുമെന്നും സംസ്ഥാന ഹജ് കമ്മിറ്റി അറിയിച്ചു.