ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം ട്രാൻസ്‌ഫോമർ ഉടൻ സ്‌ഥാപിക്കും
തിരൂർ: ജില്ലാ ആശുപത്രിയിൽ പി.എം. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഓക്‌സിജൻ പ്ലാന്റിനായി ട്രാൻസ്‌ഫോമർ സ്‌ഥാപിക്കാൻ നടപടികളായി.
കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിക്ക് നിർദേശം കിട്ടിയ ഉടനെ ഉദ്യോഗസ്‌ഥർ നിർദ്ദിഷ്‌ട സ്‌ഥലം സന്ദർശിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി.
ട്രാൻസ്‌ഫോമർ സ്‌ഥാപിക്കാനാവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ നിർമ്മാണ ഏജൻസി നിർവ്വഹിക്കും.
എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ ട്രാൻസ്‌ഫോമർ സ്‌ഥാപിച്ച് പവർ സപ്ലെ കൊടുക്കാൻ ത്വരിത നടപടികൾ സ്വീകരിക്കും. 40 ദിവസത്തിനകം പ്ലാന്റ് സ്‌ഥാപിച്ച് കമ്മീഷൻ ചെയ്യും.
ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി, ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്‌മി, കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥരായ എ.എക്സ്.ഇ രവി കൊടക്കാടത്ത്, എ.ഇ. കെ.ടി. സാജൻ, സബ്‌എഞ്ചിനീയർ ജിതേഷ് എന്നിവർ സംബന്ധിച്ചു.