ജനാധിപത്യ മഹിളാ അസോസിയേഷൻ വെട്ടം പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.

തിരൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വെട്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടം പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.

100 പി.പി.ഇ കിറ്റുകളാണ് നല്കിയത്.പഞ്ചായത്തോഫീസ് പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയ ട്രഷറർ എം. ഇ വൃന്ദ പഞ്ചായത്ത്‌ പ്രസിഡൻെറ് നൗഷാദ് നെല്ലാഞ്ചേരിക്ക് കൈമാറി. ചടങ്ങിൽ വെട്ടം പഞ്ചായത്ത് സെക്രട്ടറി അബുഫൈസൽ ,അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി എ.പി. സുനന്ദ, പ്രസിഡന്റ് ബീന എം.ഇ, ട്രഷറർ രത്നം, 13-ാം വാർഡ് മെമ്പർ റുബീന എന്നിവർ സംസാരിച്ചു.