Fincat

മലപ്പുറം ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ പരിഹരിക്കുക; ജില്ലയിൽ ഇന്ന് എസ്ഡിപിഐ ഡിമാൻഡ് ഡേ

തിരൂര്‍ : സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ആരോഗ്യരംഗത്തെ നിലനിൽക്കുന്ന അസൗകര്യങ്ങളും പരിമിതികളും പരിഹരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് ജില്ലയിൽ  എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഡിമാൻഡ് ഡേ ആയി ആചരിച്ചു.

1 st paragraph

സമരഭവനങ്ങള്‍ തീര്‍ത്തു കൊണ്ടായിരുന്നു ഡേ ആചരണ. ജനസംഖ്യ ആനുപാതികമായി ജില്ലക്ക് വാക്സിൻ അനുവദിക്കുക, കോവിഡ് നിയന്ത്രണത്തിനായി മൂന്ന് സോണുകളായി തിരിച്ച് മൂന്ന് സബ് കളക്ടർമാർക്ക് ചുമതല നൽകുക, എല്ലാ പഞ്ചായത്തുകളിലും ആവശ്യത്തിന് വാക്സിനേഷൻ സെൻററുകൾ അനുവദിക്കുക,

2nd paragraph

ജില്ലയിൽ പ്രതിദിനം ഇരുപത്തി അയ്യായിരം ആൻറിജൻ ടെസ്റ്റുകൾ ഗ്രാമ പഞ്ചായത്തുകൾ വഴി നടത്തുക , ജില്ലക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ആശുപത്രികൾ സ്റ്റാഫുകൾ അനുവദിക്കുക , ആരോഗ്യമേഖലയിൽ ജില്ലയിൽ ഒഴിവുള്ള തസ്തികകൾ താൽക്കാലിക അടിസ്ഥാനത്തിലും ഉടൻ നികത്തുക ,

മഞ്ചേരി മെഡിക്കൽ കോളേജിന് പൂർണാർത്ഥത്തിൽ സജ്ജമാക്കി നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് എസ്ഡിപിഐ സമര ഭവനങ്ങൾ തീർത്തത്.ഇതിനെല്ലാം പരിഹാരം എന്നുള്ള നിലക്കാണ് SDPI വർഷങ്ങൾക്ക് മുമ്പ് തന്നെ ജില്ല വിഭജിച്ചു രണ്ടു ജില്ല എന്നുള്ള ആശയം കൊണ്ട് വന്നതും പക്ഷെ അധികാരികൾ ഇന്ന് വരെ മലപ്പുറം ജില്ലക്കാർക്ക് ഒരു പരിഹാരവും കണ്ടത്തിയതുമില്ല

 അവഗണനയാണ് എല്ലായിപ്പോഴും, ഇപ്പോഴും കണ്ടു വരുന്നതും. ജില്ല രണ്ടാക്കി ഒരു ശാശ്വദ പരിഹാരം കണ്ടത്തിയെ മലപ്പുറം ജില്ലക്ക് ഒരു ആശ്വാസം ഉണ്ടാവുകയുള്ളു എന്നും അല്ലാതെ തൊലിപ്പുറത്തുള്ള ചികിത്സയല്ല മലപ്പുറത്തുകാർക്ക് വേണ്ടതെന്നും 

തിരൂര്‍ മണ്ഡല തല സമര പരിപാടി ഉത്ഘാടന പ്രസംഗത്തിൽ ജില്ലാ കമ്മറ്റി അംഗം റഹീസ് പുറത്തൂർ കൂട്ടിച്ചേർത്തു.ഷാഫി സബ്ക തിരൂർ, Cp മുഹമ്മദ് അലി,

നജീബ് തിരൂർ,ഹംസ അന്നാര, മുനീർ വൈലത്തൂർ,മൻസൂർ മാസ്റ്റർ, ഇബ്രാഹിം പുത്തുതോട്ടിൽ, സലാം നിറമരുതൂർ, മൊയ്‌ദുട്ടി തലക്കടത്തൂർ, അബ്‌ദുൽ സലാം വൈലത്തൂർ എന്നിവർ സംസാരിച്ചു.