ട്രിപ്പിള്‍ ലോക്ഡൗൺ ലംഘിച്ച് ചീട്ട് കളിച്ച നാലംഗ സംഘം പിടിയിലായി.

മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വേങ്ങരയില്‍ സംഘം ചേര്‍ന്ന് ചീട്ട കളിച്ച നാലംഗ സംഘം പോലീസിന്റെ പിടിയിലായി. 

വലിയോറപ്പാടത്ത് നിന്നാണ് ചീട്ട് കളി സംഘത്തെ പോലീസ് പിടികൂടിയത്.പണം വെച്ച്ചീട്ട് കളി നടത്തുകയായിരുന്ന സംഘത്തെ വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ ആദം ഖാനും സംഘവുമാണ് പിടികൂടിയത്.പണം വെച്ച് ചീട്ട് കളിച്ചതിന് പുറമെ ലോക്ഡൗണ്‍ ലംഘനത്തിനെതിരെയും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.