Fincat

ജില്ലയില്‍ അടുത്ത ഞായറും കടുത്ത നിയന്ത്രണങ്ങൾ

മലപ്പുറം: കോവിഡ് 19 രോഗ നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂചന ഉത്തരവ് പ്രകാരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായിട്ടുള്ളതാണ്. എന്നിരിക്കിലും സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

 

1 st paragraph

ഈ സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 30.05.2021 (ഞായര്‍) തീയതിയില്‍ ജില്ലയില്‍ താഴെ പറയുന്ന പ്രകാരം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി ഇതിനാല്‍ ഉത്തരവാകുന്നു.

 

നിയന്ത്രണങ്ങള്‍

 

2nd paragraph

പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴികെയുള്ള യാതൊരു പ്രവര്‍ത്തികള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.

 

ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

 

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓഡിനന്‍സ്, ദുരന്ത നിവരണ നിയമം 2005, IPC സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു