എന്‍സിപി ദേശീയ ക്യാമ്പയിന്റെ തുടക്കമായി
മലപ്പുറം : രാജ്യത്തോട് കൂറും വിശ്വാസവും എന്നും പുലര്‍ത്തിപ്പോന്ന ദീപ് ജനതയെ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ദേശദ്രോഹികളാക്കി മാറ്റാന്‍ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി തുടങ്ങിയ ദേശീയ ക്യാമ്പയിന്റെ തുടക്കമായി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ ‘ മിസ്റ്റര്‍ :പി. എം. കാള്‍ ബാക്ക് പ്രഫുല്‍ ഖോഡ പട്ടേല്‍ ‘ എന്ന പ്ലാകാര്‍ഡ് പിടിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ സായാന്ഹ ധര്‍ണ്ണ നടത്തി.
ജില്ലാ പ്രസിഡന്റ് ടി. എന്‍. ശിവശങ്കരന്‍, ഡോ: സി. പി. കെ. ഗുരുക്കള്‍, കെ. പി. രാമനാഥന്‍, ഹംസ പാലൂര്‍, എം. സി. ഉണ്ണികൃഷ്ണന്‍, ഇ. അബ്ദുല്‍ നാസര്‍, അബുലൈസ് തേഞ്ഞിപ്പലം, പാട്ടത്തില്‍ ഇബ്രാഹിം കുട്ടി എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു