ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹൈകോടതി വിധിയില്‍ ലീഗ് നിലപാടുകള്‍ സ്വാധീനിച്ചു. ഐ എന്‍ എല്‍ .

മലപ്പുറം : ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിയില്‍ മുസ്ലീം ലീഗ് നിലപാടുകള്‍ സ്വാധീനിച്ചതായി ഐ എന്‍ എല്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ എസ്. മുജീബ് ഹസ്സന്‍ ആരോപിച്ചു.

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2006 ലെ വി എസ്. അച്ചുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്ലീം ന്യൂനപക്ഷത്തിന് വേണ്ടി മാത്രമാണ് എല്‍ ഡി എഫ്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ആരംഭിച്ചത്. 2011 ല്‍ അധികാരത്തില്‍ വന്ന യു ഡി എഫ്. സര്‍ക്കാര്‍ ഈ പദ്ധതികളില്‍ 20 ശതമാനം മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോവണം.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കഴിഞ്ഞ 5 വര്‍ഷം വകുപ്പ് മന്ത്രി കെ ടി. ജലീലിനും, ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനും, ഐ എന്‍ എന്‍. സംസ്ഥാന പ്രസിഡന്റുമായ പ്രഫ: എ പി. അബ്ദുല്‍ വഹാബിനും എതിരെ മുസ്ലിം ലീഗ് നേതൃത്ത്വം നടത്തി കൊണ്ടിരിക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഹൈകോടതി വിധിയെ സ്വാധീനിച്ചതായി മുജീബ് ഹസ്സന്‍ പ്രസ്ഥാവനയില്‍ ആരോപിച്ചു.