മലപ്പുറത്തെ കോവിഡ് വ്യാപനത്തിനു കാരണം ലീഗും യുഡിഎഫുമെന്ന് ഐ എന്‍ എല്‍
മലപ്പുറം : മലപ്പുറം ജില്ലയില്‍ കോവിഡിന്റെ വ്യാപനത്തിന്റെ ഉത്തവാദിത്വം മുസ്ലിം ലീഗിനും യുഡിഎഫിനും അവര്‍ നേതൃത്വം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണെന്ന് ഐ എന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി വിലയിരുത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മുതല്‍ യുഡിഎഫ് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് വരെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും നടപ്പിലാക്കാതെ രോഗവ്യാപനത്തിന് ആക്കം കൂട്ടുകയാണ് ചെയ്തത്. ഇവിടുത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ചാല്‍ ഡൊമിലിസിയര്‍ കേര്‍ സെന്ററുകളോ , ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളോ സാമൂഹിക അടുക്കുകളോ സ്ഥാപിച്ചതായി കാണാന്‍ കഴിയില്ല. അതുപോലെ ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ പലതും തങ്ങളുടെ സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടി കറങ്ങി നടക്കാനുള്ള അവസരമായി പാസ്സുകള്‍ ഉപയോഗിക്കുകയാണ്.
രോഗവ്യാപനം തടയാനുള്ള അടിസ്ഥാന ഇടപെടല്‍ സമൂഹത്തിന്റെ അടിത്തട്ടിലാണ് നടപ്പിലാക്കേണ്ടത്.അതിന് നേതൃത്വം കൊടുക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണു താനും. ജില്ലയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ലീഗ് ഉത്തരവാദിത്വം നടപ്പിലാക്കാതെ പുറം തിരിഞ്ഞു നില്‍ക്കുകയാണ് ചെയ്യുന്നതെന്നും യോഗം വിലയിരുത്തി. പകര്‍ച്ചവ്യാധിയെ രാഷ്ട്രീയ പകപോകലുകള്‍ക്കുള്ള അവസരമായി കാണാതെ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വ്യാപാരത്തില്‍ നിന്നും ലീഗ് നേതൃത്വം വിട്ടു നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.