കോവിഡ് കാലത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി കോഡൂര്‍ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പത്തര ലക്ഷം രൂപ വകയിരുത്തി

ഡോമിസിലിയര്‍ കെയര്‍ സെന്റര്‍ ഒരുക്കുന്നതിനും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനും പത്തര ലക്ഷം രൂപ വകയിരുത്തി ആംബുലന്‍സ്- 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് ആംബുലന്‍സുകള്‍ പഞ്ചായത്തിലുടനീളം ഓടുന്നു

ആര്‍ ആര്‍ ടി കിറ്റ് – മുഴുവന്‍ സമയവും സദാസന്നദ്ധരായി പ്രവര്‍ത്തിക്കുന്ന കോഡുര്‍ പഞ്ചായത്തിലെ റാപ്പിഡ് റിസോഴ്‌സ് ടീമിന് കോവിഡ് പ്രതിരോധ കിറ്റുകള്‍ നല്‍കി. രോഗികള്‍ക്ക് മരുന്ന് മറ്റ് ആവശ്യങ്ങള്‍ക്കായി ഇവര്‍ പ്രവര്‍ത്തിക്കുന്നു.

 

മെഡിക്കല്‍ കിറ്റ്- പഞ്ചായത്തിലെ നിര്‍ധനരായ കോവിഡ് രോഗികള്‍ക്ക് പഞ്ചായത്തിന്റെ പ്രത്യേക പ്രൊജക്ടായി മെഡിക്കല്‍ കിറ്റ് നല്‍കിക്കൊണ്ടിരിക്കുന്നു.

ഡൊമിസിനിയര്‍ കെയര്‍ സെന്റര്‍ – വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത കോവിഡ് രോഗികള്‍ക്ക് താമസമൊരുക്കി പഞ്ചായത്ത് കുട്ടശ്ശേരി ജി എം എല്‍ പി സ്‌കൂളില്‍ ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തില്‍ ചട്ടപ്പറമ്പിലെ എജ്യുക്കേഷന്‍ ഡെന്റല്‍ ക്ലിനിക്കിലെ ലേഡീസ് ഹോസ്റ്റലിലും രണ്ടാമത്തെ സെന്റര്‍ തുറന്നു.

 

ഹോമിയോ ആയുര്‍വേദ പ്രതിരോധ മരുന്ന് – രോഗം വരാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലക്ക് പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഹോമിയോ ആയുര്‍വേദ പ്രതിരോധ മരുന്ന് ആര്‍ ആര്‍ സി മാര്‍മുഖാന്തിരം നല്‍കിക്കൊണ്ടിരിക്കുന്നു.

 

കോളനി സന്ദര്‍ശനം – മെഗാ ആന്റിജന്‍ ടെസ്റ്റ് നടത്തിയതിലൂടെ രോഗവ്യാപനം കൂടുതല്‍ കണ്ടെത്തിയ ആല്‍പ്പറ്റപ്പറമ്പ് വട്ടപ്പറമ്പ് കോളനിയിലെ രോഗികളെ നേരില്‍കണ്ട് സന്ദര്‍ശനം നടത്തി. ഗ്രാമപഞ്ചായത്ത് ഭരണ സമിതി, പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയും വഴികള്‍ അടച്ചും ആവശ്യമായ മരുന്നും ഭക്ഷണ സാധനങ്ങളും അവര്‍ക്ക് നല്‍കി.

 

പി എച്ച് സി – ദിനേന നൂറു കണക്കിന് രോഗികള്‍ വാക്‌സിനേഷനും മറ്റും വന്നുകൊണ്ടിരിക്കുന്ന റൂറല്‍ പി എച്ച് സി യില്‍ രോഗികള്‍ക്ക് ഇരിക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ പുറത്ത് ടെന്റ് കെട്ടി ഏര്‍പ്പെടുത്തി.

 

ഡി എം ഒ ക്ക് നിവേദനം -ജനസംഖ്യാനുപാതികമായി വാക്‌സിനേഷന്‍ പഞ്ചായത്ത് നല്‍കണമെന്നാവശ്യപ്പെട്ട് ഡി എം ഒ ക്ക് നിവേദനം നല്‍കി.

 

വാര്‍ റൂം – കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് സംബന്ധിച്ച് ഏതു സമയത്തും വിളിക്കാവുന്ന രീതിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും മെഡിക്കല്‍ , നഴ്‌സുമാരുടെ സേവനം ലഭിക്കുന്നതിനായി പഞ്ചായത്ത് ആസ്ഥാനത്ത് വാര്‍ റൂം തുറന്നു.

 

ബോധവല്‍ക്കരണം – കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും നിര്‍ദ്ദേശങ്ങളെയും സംബന്ധിച്ച് പഞ്ചയത്തില്‍ മൂന്നു തവണ വാഹന അനൗണ്‍സ്‌മെന്റ് നടത്തി.

 

കമ്യുണിറ്റി കിച്ചണ്‍ – ഡോമിസിലിയര്‍ കെയര്‍ കേന്ദ്രത്തില്‍ താമസിക്കുന്ന രോഗികള്‍ക്ക് ഭക്ഷണം പഞ്ചായത്ത് പ്രത്യേകം ഏര്‍പ്പെടുത്തിയ കമ്യുണിറ്റി കിച്ചണ്‍ വഴി നല്‍കിക്കൊണ്ടിരിക്കുന്നു.

 

കോര്‍കമ്മിറ്റി – പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംഘം യഥാസമയം കാര്യങ്ങള്‍ വിലയിരുത്തുന്നു.

 

മെഗാ ആന്റിജന്‍ ടെസ്റ്റ് കണക്കിലെടുത്ത് രോഗം ഉള്ളവരെ കണ്ടെത്തുന്നതിനെക്കുറിച്ചും അവര്‍ക്ക് നല്‍കേണ്ട പരിചരണത്തെ സംബന്ധിച്ചും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനെ സംബന്ധിച്ചും വിപുലമായ രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം ഓണ്‍ലൈന്‍ വഴി വിളിച്ചു ചേര്‍ത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗവും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറുമായ കെ എന്‍ ഷാനവാസ്, മെമ്പര്‍മാരായ പാന്തൊടി ഉസ്മാന്‍, റബീബ് കെ പി, മുഹമ്മദലി മങ്കരത്തൊടി, അജ്മല്‍ പി, ഹാസിഫ് മുട്ടിയറക്കല്‍, കീരന്‍ കോഡൂര്‍, മുംതാസ് വില്ലന്‍, ജൂബി മണപ്പാട്ടില്‍, ശ്രീജ കാവുങ്ങള്‍, ഹമീദ വരിക്കോടന്‍, ഷെരീഫ,സലിമത്തുന്നീസ, സെക്രട്ടറി റോസി, നോഡല്‍ ഓഫീസര്‍ ബിന്ദു വി ആര്‍ എന്നിവര്‍ പങ്കെടുത്തു