Fincat

കോവിഡ് പ്രതിരോധം: സുരാക്ഷാ ഉപകരണങ്ങള്‍ നല്‍കി ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കോഡൂര്‍: കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിലും രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായമൊരുക്കുന്നതിലും പൂര്‍ണ പിന്തുണയാണ് വിദ്യാലയങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രതിരോധ ഉപകരണങ്ങള്‍, രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, രോഗികള്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം വിദ്യാലയങ്ങളില്‍ നിന്ന് വാങ്ങി നല്‍കുന്നുണ്ട്.

1 st paragraph

ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം കോവിഡ് പ്രതിരോധ രംഗത്ത് അധ്യാപകരും കര്‍മനിരതരാണ്. കോവിഡ് രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ചുമതല, ജില്ലാ-ബ്ലോക്ക് തല വാര്‍ റൂമുകളില്‍ രോഗികളുടെ തത്സമയ വിവരങ്ങള്‍ അന്വേഷിക്കുന്നതും അവര്‍ക്കാവിശ്യമായ കൗണ്‍സിലിങ് സംവിധാനമൊരുക്കുന്നതുമെല്ലാം അധ്യാപകര്‍ തന്നെയാണ്.

2nd paragraph

ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും വാങ്ങിനല്‍കി.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെട്ട ഫോഗിങ് മെഷീന്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, ഗ്ലൂക്കോമീറ്ററുകള്‍, ഡിജിറ്റല്‍ പ്രഷര്‍മീറ്ററുകള്‍, പി.പി.ഇ. കിറ്റുകള്‍, എന്‍-95 മാസ്‌ക്കുകള്‍ തുടങ്ങിയവയെല്ലാമാണ് വാങ്ങിനല്‍കിയത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, മെഡിക്കല്‍ ഓഫീസര്‍ പി. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രൈംസണ്‍ സുരാക്ഷാ ഉപകരണങ്ങള്‍ കൈമാറി.

പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗങ്ങളായ ഷിഹാബ് അരിക്കത്ത്, ശ്രീജ കാവുങ്ങല്‍, ബ്ലോക്ക് തല മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. സജ്‌നി, അധ്യാപകരായ എന്‍.കെ. മുജീബ് റഹിമാന്‍, സി.പി. സഫ് വാന്‍, കെ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.