Fincat

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾക്ക് പിന്തുണ അർപിച്ചു

കോഡൂർ .ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേ സംഗമങ്ങളുടെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്ന പാശ്ചാതലത്തിൽ മുസ്ലിം ലീഗ് ദേശീയ കമ്മറ്റി യുടെ ആഹ്വാന പ്രകാരം സ്വന്തം വസതിയിൽ ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണ അർപിച്ചു

കൊണ്ട് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് കോഡൂർ പഞ്ചായത്ത് സെക്രട്ടറി എം പി മുഹമ്മദ് സമരത്തിൽ പങ്കാളിയായി റിയാദ് മലപ്പുറം മണ്ഡലം കെ.എം സി സി അംഗം എം.പി എ ശുക്കൂറും കുടുംബവും സമരത്തിൽ പങ്കു ചേർന്നു