രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി
രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി. 15 ശതമാനം വർധനയാണ് ഉണ്ടായത്. ജൂൺ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഇതോടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള (വൺ വേ) ടിക്കറ്റ് തുക 4,100 രൂപയിൽ നിന്ന് 4,700 രൂപയാകും. ടാക്സ് തുകയ്ക്ക് പുറമെയാണ് ഇത്.
ഈ വർഷം ഇത് മൂന്നാം തവണയാണ് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടുന്നത്. ജെറ്റ് ഫ്യുവലിന്റെ വില വർധനയാണ് വിമാന നിരക്കും കൂട്ടാൻ കാരണം.