മലപ്പുറം ജില്ലയില്‍ വാക്ലിനേഷന്‍ സെന്റെറുകള്‍ കൂട്ടണം.
മലപ്പുറം : സംസ്ഥാനത്ത്് കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ രോഗ വ്യാപനം വളരെ കൂടുതലാണ്. ഇടുക്കി ജില്ലയെക്കാള്‍ വളരെ കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടുപോലും ഇടുക്കി ജില്ലയില്‍ അനുവദിച്ച വാക്‌സിനേഷന്‍ സെന്ററിനെക്കാള്‍ വളരെ കുറവാണ് മലപ്പുറം ജില്ലയില്‍ ഉള്ളതു്.. ജില്ല വാക്‌സിനേഷന്‍ വേണ്ടത്ര നല്‍കാതെ മുന്‍കരുതലും നിയന്ത്രണങ്ങള്‍ കൊണ്ടും മാത്രം വ്യാപനത്തെ തടയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ജില്ലയില്‍ അടിയന്തരമായി വികസിനേഷന്‍ സെന്ററുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ജില്ലാ സെക്രട്ടറി എസ്. കമറുദ്ധീന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അടിയന്തര നടപടികള്‍ക്കായി മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം അയച്ചുകൊടുത്തു.