ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി
അബുദാബി: ജൂൺ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്സ് എയർലൈൻസ് ഇത് സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന മെയ് 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുറയുന്നതിനാല്‍ യു എ ഇ യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനമെത്തിയത്. നേരത്തെ ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും യാത്രക്ക് അനുമതി നൽകാവുന്ന രീതിയിലേക്ക് എത്തിയിട്ടില്ലെന്ന യു എ ഇ സിവിൽ ഏവിയേഷന്റെയും ദുരന്തനിവാരണ സമിതിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരവധി പ്രവാസികളാണ് യാത്രാവിലക്കില്‍ ബുദ്ധിമുട്ടുന്നത്.