പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും യൂ​​​ണി​​​ഫോ​​​മും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു. സൗ​​​ജ​​​ന്യ കൈ​​​ത്ത​​​റി യൂ​​​ണി​​​ഫോം വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ഒ​​​ന്നാം ക്ലാ​​​സി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

2021-22 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട ആ​​​ദ്യ വാ​​​ല്യം

പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ 288 ടൈ​​​റ്റി​​​ലു​​​ക​​​ളി​​​ലാ​​​യി 2.62 കോ​​​ടി എ​​​ണ്ണ​​​മാ​​​ണ്. 13,064 സൊ​​​സൈ​​​റ്റി​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് പു​​​സ്ത​​​ക വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി വ്യാ​​​പ​​​നം നി​​​ല​​​നി​​​ൽ​​​ക്കെ​​​ത​​​ന്നെ പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണ​​​ത്തി​​​ന് ലോ​​​ക്ഡൗ​​​ണി​​​ൽ പ്ര​​​ത്യേ​​​ക ഇ​​​ള​​​വ് ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മു​​​ത​​​ൽ വീ​​​ണ്ടും പു​​​സ്ത​​​ക വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു. ആ​​​കെ 9,39,107 കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള യൂ​​​ണി​​​ഫോം വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 39 ല​​​ക്ഷം മീ​​​റ്റ​​​ർ തു​​​ണി​​​യാ​​​ണ് ഇ​​​തി​​​ലേ​​​ക്കാ​​​യി സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്. യൂ​​​ണി​​​ഫോം ന​​​ൽ​​​കാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് ആ​​​യി 600 രൂ​​​പ ക്ര​​​മ​​​ത്തി​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പു​​​സ്ത​​​ക​​​വും യൂ​​​ണി​​​ഫോ​​​മും ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി അ​​​ഡ്വ പി. ​​​രാ​​​ജീ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണ് ഇ​​​തെ​​​ന്ന് ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ലും ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​യി​​​രു​​​ന്ന ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി അ​​​ഡ്വ. ആ​​​ന്‍റ​​​ണി രാ​​​ജു​​​വും വ്യ​​​ക്ത​​​മാ​​​ക്കി.