പുഴുവരിക്കുന്ന മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി.
തിരൂർ: ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിക്കുന്നതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പുറത്തൂരിൽ ശനിയാഴ്ച വിൽപ്പന നടത്തിയ മൽസ്യത്തിലാണ് കടുത്ത ദുർഗന്ധവും പുഴുക്കളും കണ്ടത്.
കോവിഡ് ലോക്ഡൗണും കടൽക്ഷോഭവും മൂലം മൽസ്യബന്ധനം നിർത്തിയതിനെ തുടർന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത മൽസ്യങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നത്. മാസങ്ങളായി സൂക്ഷിച്ചു വച്ച മൽസ്യങ്ങളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പുറത്തൂർ അത്താണിപ്പടി അങ്ങാടിയിൽ വിൽപ്പന നടത്തിയ മൽസ്യത്തിൽ നിന്നാണ് പുഴുവിനെ കണ്ടത്. നിരവധി വീട്ടുകാർ ഈ പരാതിയുമായി രംഗത്തെത്തി. ഇ തേ തുടർന്ന് ഡിവൈഎഫ്ഐ അത്താണിപ്പടി യൂണിറ്റ് പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.