ലോക്ഡൗൺ ദുരിതം: സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം. പ്രിയദർശിനി ജനപക്ഷ വേദി

ഭീമമായ കരൻറ് ബില്ലിൽ അമ്പത് ശതമാനം ഇളവ് എല്ലാവർക്കും അനുവദിക്കണം . 

പൊന്നാനി: ലോക്ഡൗൺമൂലം പൊതു ജീവിതം താറുമാറായ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ ആനുകുല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് പ്രിയദർശിനി ജനപക്ഷ വേദി ആവശ്യപ്പെട്ടു.

എം.ഫസലുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജമാലുദ്ധീൻ, അഷറഫ് നൈതല്ലൂർ,കെ.വി.ഫജീഷ്, എം.എ.നസീം എന്നിവർ പ്രസംഗിച്ചു.

കോവിഡിൻ്റെ രണ്ടാം വ്യാപനത്തെ തുടർന്ന് രണ്ട് മാസത്തോളമായി അടിസ്ഥാന വർഗ്ഗവും മധ്യവർഗ്ഗ വിഭാഗവും കഷ്ടതകളും ദാരിദ്രവും അനുഭവിച്ച് കൊണ്ടിരിക്കുന്നു. പാവപ്പെട്ടവർക്ക് സർക്കാർ പ്രത്യേക പാക്കേജ് തയ്യാറാക്കണം. ഭീമമായ കരൻറ് ബില്ലിൽ അമ്പത് ശതമാനം ഇളവ് എല്ലാവർക്കും അനുവദിക്കണം . 

വീടില്ലാതെ വാടകക്ക് താമസിക്കുന്ന പാവപ്പെട്ടവർക്കും തകർന്നടിഞ്ഞ വ്യാപര മേഖലയെ പുനരുജീവിപ്പിക്കാനും നടപടി സ്വീകരിക്കണം. വാടകക്ക് താമസിക്കുന്നവർക്കും, വ്യാപാരികൾക്കും രണ്ട് മാസത്തെ വാടക ഇളവ് നൽകാൻ സർക്കാർ വിജ്ഞാപനം ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വ്യാപാരമേഖലക്ക് പലിശയില്ലാതെ വായ്പ നൽകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.