Fincat

മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്സിൻ അനുവദിക്കണം; ആവശ്യം ശക്തമാക്കി ജില്ലാ പഞ്ചായത്ത്

ആരോഗ്യ പ്രവര്‍ത്തകരിലും രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്കില്‍ മലപ്പുറം ജില്ല പിറകില്‍ തന്നെയാണ്. ജില്ലയില്‍ 73 വാക്സിൻ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന്‍റെ കണക്കിലും മലപ്പുറം പിന്നില്‍ തന്നെയാണ്.

മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് കൂടുതല്‍ കൊവിഡ് വാക്സിന്‍ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി കൊവിഡ് വാക്സിൻ അനുവദിക്കണമെന്നാണ് ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ സര്‍ക്കാരിനെ സമീപിച്ചു. 

1 st paragraph

മറ്റു ജില്ലകളെ അപേക്ഷിച്ച് കൊവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ മലപ്പുറം ജില്ല ഇപ്പോള്‍ തന്നെ പിറകിലാണ്. അമ്പതു ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് 6.7 ലക്ഷം പേര്‍ക്കാണ് രണ്ട് ഡോസ് ഇതുവരെ നല്‍കിയിട്ടുള്ളത്. അതായത് 13 ശതമാനം മാത്രം. മറ്റ് പല ജിലകളിലും ഇത് മുപ്പതു ശതമാനത്തിനു മുകളിലാണ്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പരിഗണന കിട്ടിയാല്‍ മലപ്പുറത്തേക്ക് കുടുതല്‍ വാക്സിന് അര്‍ഹതയുണ്ടെന്നും ജനപ്രതിനിധികൾ വ്യക്തമാക്കുന്നു.

 

2nd paragraph

ആരോഗ്യ പ്രവര്‍ത്തകരിലും രണ്ടു ഡോസ് വാക്സിനെടുത്തവരുടെ കണക്കില്‍ മലപ്പുറം ജില്ല പിറകില്‍ തന്നെയാണ്. ജില്ലയില്‍ 73 വാക്സിൻ കേന്ദ്രങ്ങളാണ് ഇപ്പോഴുള്ളത്. ഇതിന്‍റെ കണക്കിലും മലപ്പുറം പിന്നില്‍ തന്നെയാണ്. മലപ്പുറത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കണമെങ്കില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.