കരിപ്പൂരിൽ സ്വർണവേട്ട; 1.65 കോടി രൂപയുടെ സ്വർണം പിടികൂടി.

സ്വർണം എമർജൻസി ലാമ്പിനുള്ളിലായിരുന്നു ഒളിപ്പിച്ചത്​.

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കോടി രൂപയുടെ സ്വർണം പിടികൂടി. കരിപ്പൂരിലെ എയർ കസ്​റ്റംസ്​ ഇൻറലിജൻസും കോഴിക്കോട്​ ഡയറക്​ടററ്റേ്​ ഓഫ്​ റവന്യൂ ഇൻറലിജൻസും (ഡി.ആർ.​െഎ) ചേർന്നാണ്​ 3.3 കിലോഗ്രാം സ്വർണം പിടിച്ചത്​. ജിദ്ദയിൽനിന്ന്​ ഷാർജ വഴി എയർഅറേബ്യ വിമാനത്തിൽ കരിപ്പൂരിലെത്തിയ രണ്ട്​ കോഴിക്കോട്​ സ്വദേശികളിൽനിന്നും മഞ്ചേരി സ്വദേശിയിൽനിന്നുമാണ്​ സ്വർണം കണ്ടെടുത്തത്​.

സ്വർണം എമർജൻസി ലാമ്പിനുള്ളിലായിരുന്നു ഒളിപ്പിച്ചത്​. ജോ. കമീഷണർ വൈഗേഷ്​ കുമാർ സിങ്​, സൂപ്രണ്ടുമാരായ കെ.പി. മനോജ്​, ഗഗൻദീപ്​ രാജ്​, എം. ഉമാദേവി, ശിവാനി, ഇൻസ്​പെക്​ടർമാരായ സുമിത്​ നെഹ്​റ, ടി.എസ്​. അഭിലാഷ്​, ഹെഡ്​ ഹവിൽദാർമാരായ കെ.സി. മാത്യു, പി. മനോഹരൻ എന്നിവരടങ്ങിയ സംഘമാണ്​ സ്വർണം പിടിച്ചത്​.