മലപ്പുറം ജില്ലയിൽ 106 തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു

നാളെ (02-06-2021) ഉച്ചക്ക് 2 മണി മുതൽ പ്രാബല്യത്തില്‍ 

മലപ്പുറം  

👉🏼ഒതുക്കുങ്ങൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളുമടക്കം ജില്ലയിൽ 106 തദ്ദേശ സ്ഥാപനങ്ങളിൽ നാളെ മുതൽ കണ്ടയിന്മെന്റ് സോണായി ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചു.

 

👉🏼ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടുതലും 300 ആക്റ്റീവ് കേസുകൾ ഉള്ളതുമായ പഞ്ചായത്തുകളാണ് പൂർണമായും കണ്ടെയ്‌ൻമെന്റ് സോണായി പ്രഘ്യപിച്ചത്.

 

👉🏼നാളെ (02-06-2021) ഉച്ചക്ക് 2 മണി മുതൽ പ്രാബല്യത്തില്‍

 

 *പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ..!!*

 

🔹 കണ്ടെയിൻമെന്റ് സോണിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു .

 

🔹 കണ്ടെയിൻമെന്റ് സോണിൽ പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തികൾ, പെട്രോൾ പമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂർവ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിംഗ് & അൺലോഡിംഗ്, അന്തർജില്ല യാത്ര (പാസ് | സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകൾ, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങങ്ങൾ എന്നിവ ഒഴികെയുള്ള യാതൊരു പ്രവർത്തികൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.

 

🔹 ഹോട്ടലുകൾ ഹോമുകൾ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

 

🔹 അവശ്യ വസ്തുക്കളുടെ വിൽപ്പന ഉച്ചയ്ക്ക് 2 മണി വരെ അനുവദിക്കുന്നതാണ്.