Fincat

ഇന്ധനവില വീണ്ടും കൂട്ടി; തലസ്ഥാനത്ത് പെട്രോൾ വില നൂറിലേക്ക്? കൊച്ചിയിൽ ഡീസൽ ലിറ്ററിന് 90 കടന്നു

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങിയത്.

കൊച്ചി: ഇന്ധനവില വര്‍ദ്ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 94 രൂപ 59 പൈസയും ഡീസല്‍ വില ലിറ്ററിന് 90 രൂപ 18 പൈസയുമായി.

1 st paragraph

തിരുവനന്തപുരത്ത് ഡീസല്‍ വില ലിറ്ററിന് 91 രൂപ 74 പൈസയും പെട്രോളിന് 96 രൂപ 47 പൈസയുമാണ് ഇന്നത്തെ നിരക്ക്. 29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത്.

2nd paragraph

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർദ്ധന തുടങ്ങുകയായിരുന്നു. മേയ് മാസത്തിൽ മാത്രം 17 തവണയായണ് ഇന്ധവില കൂട്ടിയത്