Fincat

മദ്രസാ അധ്യാപകരുടെ ക്ഷേമം ഉറപ്പ് വരുത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിക്കണം

മലപ്പുറം : ലോക് ഡൗൺ മൂലം ഒരു വർഷമായി ജോലി നഷ്ടപ്പെട്ട് പ്രയാസങ്ങൾ അനുഭവിക്കുന്ന മദ്ര സാ അദ്ധ്യാപകർക്ക്, മദ്രസാ ക്ഷേമനിധി വഖഫ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പ്രതേക കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബ് കൾച്ചറൽ ഫോറം സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

1 st paragraph

ഓരൊ പ്രദേശത്തെയും മഹല്ലുകളിലെ വരുമാനത്തിന്റെ തോതനുസരിച്ച് തുച്ചമായ ശമ്പളത്തിന് ജോലി ചെയ്ത് വന്നിരുന്ന മദ്രസാ അദ്ധ്യാപകർ ജോലി നഷ്ടപ്പെട്ടതോടെ വളരെ വിഷമിച്ചാണ് ജീവിതം മുന്നോട്ട് നിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഫോറം ആവശ്യപ്പെട്ടു. കമ്മറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി സജീബ് വള്ളക്കടവാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്