ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു

ടെഹ്‌റാന്‍: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലില്‍ സ്‌ഫോടനം. ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. തീയണയ്ക്കാനുള്ള ശ്രമം 20 മണിക്കൂര്‍ കഴിഞ്ഞിട്ടും വിജയിച്ചില്ല. കപ്പലില്‍ 400ഓളം ജീവനക്കാരുണ്ടായിരുന്നു. എന്താണ് സംഭവത്തിന് കാരണം എന്നത് അവ്യക്തമാണ്. ഇറാനില്‍ അടുത്തിടെ തുടര്‍ച്ചയായി ദുരന്തങ്ങളുണ്ടാകുകയാണ്. പിന്നില്‍ ഇസ്രായേല്‍ ആണെന്ന ചില സൂചനകള്‍ വന്നിരുന്നു. ഇതിനിടെയാണ് മേഖലയിലെ ഏറ്റവും വലിയ സേനാ കപ്പല്‍ പൊട്ടിത്തെറിച്ച്‌ കത്തിയമര്‍ന്നിരിക്കുന്നത്. ഇതേ കുറിച്ച്‌ പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.

ആ സംഭവം ഇങ്ങനെ ചൊവ്വാഴ്ചയാണ് വലിയ പൊട്ടിത്തെറി ഖാര്‍ഗ് എന്ന കപ്പലിലുണ്ടായത്*. *ബുധനാഴ്ച രാവിലെ വരെ തീയണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. പക്ഷേ, പൂര്‍ണമായും കത്തിയമര്‍ന്നു. തീയണയ്ക്കുന്നതില്‍ ഇറാന്‍ സേന പരാജയപ്പെട്ടു. എങ്ങനെയാണ് വലിയ കപ്പല്‍ ഇങ്ങനെ കത്തി നശിച്ചത്.

പ്രധാന പാതയോട് ചേര്‍ന്ന്.

 

ഇറാനിലെ പ്രധാന എണ്ണ കേന്ദ്രങ്ങളിലൊന്നാണ് ഖാര്‍ഗ് ദ്വീപ്. ഈ ദ്വീപിന്റെ പേരാണ് കപ്പലിനും നല്‍കിയിരിക്കുന്നത്. ഇറാന്‍ തുറമുഖമായ ജാസ്‌കില്‍ നിന്ന് ഏകദേശം അടുത്താണ് കപ്പല്‍ കത്തിയതും മുങ്ങിയതും. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇവിടേക്ക് അധികം ദൂരമില്ല. ലോകത്തെ പ്രധാന ചരക്ക് പാതയാണ് ഹോര്‍മുസ് കടലിടുക്ക്.

 

 

വിവരം പുറത്തായത് ഇങ്ങനെ.

 

സൈനികര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇറാനിലെ സോഷ്യല്‍ മീഡിയകളില്‍ നിന്നാണ് ആദ്യം പുറംലോകത്തെത്തിയത്. ഇറാനിലെ നാവിക സേനയ്ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്ന കപ്പലാണിത്. ഇറാന്‍ മാധ്യമങ്ങള്‍ പിന്നീട് കപ്പലിന്റെ ചിത്രങ്ങളും കത്തുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.

 

കപ്പല്‍ ഇറാന്‍ സ്വന്തമാക്കിയത് ഇങ്ങനെ

 

1977ലാണ് ഖാര്‍ഗ് കപ്പല്‍ ബ്രിട്ടന്‍ നിര്‍മിച്ചത്. ഇറാനിലെ അന്നത്തെ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. 1979ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നതോടെ കൈമാറ്റം വൈകി. പിന്നീട് 1984ലാണ് കപ്പല്‍ കൈമാറുന്ന കരാറില്‍ ബ്രിട്ടന്‍ ഒപ്പുവച്ചത്. ഏറെ നാള്‍ നീണ്ട ചര്‍ച്ചയ്ക്കിടെ ഒരുപക്ഷേ ബ്രിട്ടന്‍ കപ്പല്‍ കൈമാറാന്‍ സാധ്യതയില്ല എന്ന വിവരങ്ങളും അക്കാലത്ത് വന്നിരുന്നു.

 

കപ്പലിന്റെ വലിപ്പം 200 മീറ്ററിലധികം നീളമുണ്ട് ഖാര്‍ഗ് കപ്പലിന്. 33000 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. ഇറാന്‍ നാവിക സേനയ്ക്ക് കടലില്‍ അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനാണ് ഈ കപ്പല്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. തീ പിടിക്കുമ്ബോള്‍ 400 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷിച്ചു. ചിലര്‍ പൊള്ളലേറ്റ് ചികില്‍ലയിലാണ്.

 

 

 

lപിന്നില്‍ ഇസ്രായേലോ?

 

ഖാര്‍ഗിന് തീ പിടിക്കാനുള്ള കാരണം എന്തെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ല. 2019ന് ശേഷം തുടര്‍ച്ചയായി ഇറാനില്‍ ദുരൂഹ സ്‌ഫോടനങ്ങളും പ്രമുഖരുടെ കൊലപാതകങ്ങളും നടക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഇസ്രായേലാണ് എന്ന ആരോപണവും നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം.

 

രഹസ്യമായി മറ്റൊരു കപ്പല്‍ കൂടി.

 

ഖാര്‍ഗ് കപ്പല്‍ പരിശീലനത്തിലാണ് എന്ന് ഇറാന്‍ സൈന്യം ആഴ്ചകള്‍ക്ക് മുമ്ബ് അറിയിച്ചിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ് ഖാര്‍ഗ്. ഇറാന്റെ മൊക്രാന്‍ എന്ന കപ്പലാണ് ഏറ്റവും വലുത് എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ കപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇറാന്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.