Fincat

വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ പുസ്തകവണ്ടിയുടെ പ്രയാണം ആരംഭിച്ചു.

സർവകലാശാല ടെക്സ്റ്റ് പുസ്തകങ്ങൾ, നോട്ടുപുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ കോളേജിലെ വിദ്യാർത്ഥിയുടെ വീടുകളിൽ എത്തിക്കുന്നു.

തിരൂർ: കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ പുസ്തകങ്ങളുമായി കോളേജ് അധികൃതർ വീടുകളിലേക്ക്. തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിൻ്റെ നേതൃത്വത്തിലാണ് പുസ്തകവണ്ടിയുടെ പ്രയാണം ആരംഭിച്ചത്.

പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് തിരൂർ സഹകരണ സംഘം അസി. രജിസ്ട്രാർ ജനാർദ്ദനൻ നിർവ്വഹിക്കുന്നു
1 st paragraph

സർവകലാശാല ടെക്സ്റ്റ് പുസ്തകങ്ങൾ, നോട്ടുപുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ കോളേജിലെ വിദ്യാർത്ഥിയുടെ വീടുകളിൽ എത്തിക്കുന്ന പുസ്തകവണ്ടിയുടെ ഫ്ലാഗ് ഓഫ് തിരൂർ സഹകരണ സംഘം അസി. രജിസ്ട്രാർ ജനാർദ്ദനൻ നിർവ്വഹിച്ചു.ചടങ്ങിൽ കോളേജ് ഭരണസമിതി പ്രസിഡൻ്റ് അഡ്വ പി ഹംസക്കുട്ടി അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് കെ വി പ്രസാദ്, മജീദ് ഇല്ലിക്കൽ, യോഗേഷ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ പി ഷാജിദ് സ്വാഗതം പറഞ്ഞു.