Fincat

തിരൂർ ഗൾഫ് മാർക്കറ്റിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

തിരൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നിലവിലുണ്ടായിരുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ ജില്ലയിൽ ഒഴിവാക്കിയതിനാൽ സർക്കാർ നൽകിയ ഇളവുകൾ പ്രകാരം തിരൂർ ഗൾഫ് മാർക്കറ്റിൽ 1-ാം തിയ്യതി ചൊവ്വാഴ്ച മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുറന്നിരുന്നു. ഒരു മാസത്തെ ഇടവേളക്ക് ശേഷം തുറന്നതിനാൽ കുട്ടികളുടെ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി നിരവധി പേർ കൂട്ടമായി മാർക്കറ്റിലെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ആളുകൾ കടകളിൽ കൂട്ടംകൂടി നിന്ന് കടക്കാർക്കും പ്രയാസം സൃഷ്ടിച്ചു. ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികളും കോവിഡ് ഡ്യൂട്ടിയിലും ഉദ്യോഗസ്ഥരും പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും മാറ്റമില്ലാത്തതിനാൽ പോലീസ് എത്തിയാണ് ആളുകളെ ഒഴിപ്പിച്ചത്. മതിയായ ജാഗ്രത പുലർത്താത്ത കടകൾക്കും താക്കീത് നൽകി. ആയതിനാൽ 5-ാം തിയ്യതി ശനിയാഴ്ച മാർക്കറ്റിൽ കർശന നിയന്തണങ്ങൾ നടപ്പിലാക്കാൻ G. mat അസോസിയേഷൻ തീരുമാനമെടുത്തു. പോലീസിന്റെയും വളണ്ടിയർ മാരുടെയും RRT മെമ്പർമാരുടെയും സഹകരണത്തോടെയായിരിക്കും നിയന്ത്രണം.

1 st paragraph

എല്ലാ മാന്യ കസ്റ്റമേഴ്സും G.mat മായി സഹകരിക്കുക. ഈ മഹാമാരിക്കെതിരായി ഒരുമിച്ച് പോരാടാം.

  •  മതിയായ കാരണങ്ങളുള്ള സത്യവാങ്മൂലം ഉള്ളവർക്ക് മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനം.
  •  അത്യാവശ്യ ക്കാരല്ലാത്തവരെ തിരിച്ചയക്കും.
  •  കുട്ടികൾക്കും വൃദ്ധൻ മാർക്കും പ്രവേശനമുണ്ടാകില്ല.
  • ഒരാളുടെ ആവശ്യത്തിന് ഒരാൾക്ക് മാത്രം പ്രവേശനം.
  •  കുറഞ്ഞ സമയത്തിനുള്ളിൽ കാര്യം സാധിച്ച് തിരിച്ചു പോകണം.
  •  ഹോൾ സെയിൽ പർച്ചേസിനായി മാർക്കറ്റിലേക്ക് വരുന്ന വ്യാപാരികൾ കടക്കാരുമായി മുൻകൂട്ടി സമയം വാങ്ങിച്ചിരിക്കണം.
  •  ഡബിൾ മാസ്ക്ക് നിർബന്ധമാണ്.
  •  മാർക്കറ്റിലേ ക്ക് Single Entry യും Single Exit ഉം മാത്രമായിരിക്കും ഉണ്ടാവുക.
  •  മാർക്കറ്റിനകത്ത് കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തവരെ പുറത്താക്കും.
2nd paragraph

 

തിരൂർ സി.ഐ. T.P. ഫർഷാദിന്റെ നിർദേശപ്രകാരം തിരൂർ ഗൾഫ്മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് E. അബ്ദുറഹിമാൻ ഹാജി, ജന: സെക്രട്ടറി K.T ഇബ്നു വഫ , ട്രഷറർ P.സെയ്തലവി, യൂത്ത് വിങ്ങ് പ്രസിഡന്റ് ഷാജി നൈസ്, സെക്രട്ടറി V.A അൻവർ സാദത്ത്, ട്രഷറർ K.നിസാർ വെർട്ടു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

 

പ്രസിഡന്റ് ( G. Mat) E. അബ്ദുറഹിമാൻ ഹാജി,

ജന: സെക്രട്ടറി ( G. MAT ) K.T . ഇബ്നു വഫ.