എസ്.ഡി.പി.ഐ നിറമരുതൂരിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
തിരൂർ: SDPi നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ആയിരത്തിൽപരം കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് യാഹു ഹാജി നൽകി ഉൽഘാടനം ചെയ്തു.
കോവിഡിന്റെ തുടക്കം മുതൽ തന്നെ പല വിധ സഹായങ്ങുളുമായി SDPI വളണ്ടിയേഴ്‌സ് മുൻപന്തിയിൽ ജനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു. കൊറോണ ബാധിച്ചു മരണപെട്ട ഒരുപാട് മയ്യത്തുകൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് തന്നെ ജാതിബേദമെന്ന്യേ അവരുടെ മതാചാര പ്രകാരം മറവ് ചെയ്‌തും, കൊറോണ പോസറ്റീവ് ആയ ആളുകളെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിലും,വീടുകൾ അണു മുക്ത മാക്കുന്നതിലും,മരുന്ന് എത്തിക്കുന്നതിലും, വേണ്ട സഹായങ്ങൾ ചെയ്യുന്നതിലും പ്രവർത്തകർ സജീവമായി ഇടപെട്ടു കൊണ്ടുള്ള പ്രവർത്തനം ആണ് ചെയ്തു പോരുന്നത്.
ഹോമിയോ മരുന്ന് പഞ്ചായത്തിൽ മിക്ക വീടുകളിലും എത്തിക്കാനും പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.ജനങ്ങൾക്ക് ഏതു വിതത്തിലുള സഹായത്തിനും ഞങ്ങളുടെ പ്രവർത്തകന്മാരെ സഹായം തേടാം എന്നും, മറ്റു രാഷ്ട്രിയ പാർട്ടികളെ പോലെ സ്വകാര്യതയില്ലാത്ത സുതാര്യമായ പ്രവർത്തനം ആണ് SDPI നടത്തി കൊണ്ടിരിക്കുന്നത് എന്നും അതുകൊണ്ടാണ് ജനങ്ങൾ നങ്ങളിൽ വിശ്വാസം അർപ്പിക്കുന്നതതെന്നും ഉത്ഘാടന പ്രസംഗത്തിൽ യാഹു ഹാജി കൂട്ടിച്ചേർത്തു.
സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭാരവാഹികൾ ആയ സലാം പത്തംമ്പാട് അൻവർ പൊക്കളാത്ത്, ഹാജി .ഷറഫു ഹാജി, അബ്ദുറഹിമാൻ കല്ലിങ്ങൽ, ഫിറോസ് നൂറുമൈതാനം, അബ്ദുൽ കാദർ, ആബിദ് പത്തംപാട് എന്നിവർ കിറ്റ് വിതരണത്തിന് നേത്രത്വം നൽകി.