ലോക്ഡൗണിന്റെ മറവില്‍ വാറ്റ് സംഘങ്ങള്‍ സജ്ജീവമാകുന്നു.
കുറ്റിപ്പുറം എക്‌സൈസ് സംഘം രണ്ടാഴ്ച്ചക്കുള്ളില്‍ 950 ലീറ്റര്‍ വാഷും വിദേശമദ്യവുമാണ് പിടിച്ചെടുത്തത്
കുറ്റിപ്പുറം: ലോക്ഡൗണിനെ മറയാക്കി ഒഴിഞ്ഞ പറമ്പുകളിലും,ക്വാറികളുടെ പരിസരങ്ങളിലുമായി ചാരായം വാറ്റ് തകൃതിയായി നടക്കുന്നുണ്ട്.രഹസ്യവിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 950 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു


ആറു ലീറ്റര്‍ വിദേശമദ്യവും നേരത്തെ പിടികൂടിയിരുന്നു.പരിശോധനകള്‍ നടക്കുന്നതിനിടെ മാല്‍കോടെക്‌സ്റ്റ് സിപന്നിങ് മില്‍പരിസരത്ത് നിന്നും കഞ്ചാവ് ചെടിയും എക്‌സൈസ് സംഘം കണ്ടെത്തി.പരിശോധനകള്‍ തുടരുമെന്നും കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ പറയുന്നു


പേരശ്ശന്നൂര്‍,ഇരിമ്പിളിയം ഭാഗങ്ങളില്‍ വാഷ് പിടിച്ചെടുത്തത്.പ്രവന്റീവ് ഓഫീസര്‍മാരായ കുഞ്ഞാലന്‍കുട്ടി,ഷിബു,സുധീഷ്,ദിവ്യ,രജ്ഞിത്ത്,ശിവകുമാര്‍,എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്,
