പച്ചക്കറി കിറ്റ് വിതരണം ചെയ്തു

തിരൂർ: ആലത്തിയൂർ: എസ്‌.ഡി.പി.ഐ തൃപ്രങ്ങോട്‌ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രഞ്ചുകളുടെ കീഴിൽ പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റ്‌ വിതരണം ചെയ്തു.

പാർട്ടി പഞ്ചായത്ത്‌ പ്രസിഡണ്ട് നാലകത്ത്‌ കുഞ്ഞീദു വിതരണം ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പ്രയാസമനുഭവിക്കുന്ന ഈ കാലത്ത് താങ്ങായി എസ്‌.ഡി.പി.ഐ ഇത്തരം പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമായി രംഗത്ത്‌ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

റസാക്ക്‌ പെരുന്തല്ലൂർ,സലീത്ത്‌,ഹംസ ആനപ്പടി,ഹനീഫ കൈനിക്കര,കരീം എന്നിവർ കിറ്റ്‌ വിതരണത്തിന് നേതൃത്വം നൽകി.