സേട്ടു സാഹിബ് സാംസ്കാരിക കേന്ദ്രത്തിന് തുക വകയിരുത്തണം: ഐ എന്‍ എല്‍.
മലപ്പുറം : ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റും, 35 വര്‍ഷം കേരളത്തെ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്ത ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പേരില്‍ സാംസ്കാരിക കേന്ദ്രം ആരംഭിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തണമെന്ന് ഐ എന്‍ എല്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ എസ്. മുജീബ് ഹസ്സന് ആവശ്യപ്പെട്ടു.
സേട്ടുസാഹിബ് താമസിച്ചിരുന്ന എറണാംകുളം കൃഷ്ണസ്വാമി റോഡിലെ ബൈത്തുന്നൂര്‍ എന്ന വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സേട്ടുസാഹിബിന്റെ പേരില്‍ സാംസ്കാരിക കേന്ദ്രമാക്കണമെന്ന് മുജീബ് ഹസ്സന് ധനകാര്യ മന്ത്രി കെ എന്‍. ബാലഗോപാലിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.