Fincat

സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. അസി. കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ദേവകി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

1 st paragraph

സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കാളികളായി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ശുചീകരണം. എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലിടങ്ങളിലും ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.