സി പി എം അപവാദ പ്രചാരണങ്ങൾ നടത്തി വിവാദങ്ങളുണ്ടാക്കുന്നു- ഭരണസമിതി.
ക്ലീൻ ഗ്രീൻ തിരൂർ: സമ്പൂർണ ശുചീകരണ പരിപാടിയും വൃക്ഷ തൈ നടലും ജൂൺ 5 ന്
തിരൂർ നഗരസഭയിൽ സമ്പൂർണ ശുചീകരണ പരിപാടി ജൂൺ 5,6 തിയ്യതികളിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ എ.പി നസീമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1500 വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കും.
മുനിസിപ്പൽ തല ഉദ്ഘാടനം 5ന് രാവിലെ 8 മണിക്ക് മുനിസിപ്പൽ ഓഫിസ് പരിസരത്തു വച്ച് ചെയർ പേഴ്‌സൺ നിർവഹിക്കും. അന്ന് വാർഡ് കൗൺസിലർമാർ വഴി തൈകൾ വിതരണം ചെയ്യും.പൊതു സ്ഥലങ്ങൾ ശുചീകരിക്കും വാർഡ് തല ക്ലീനിംഗിന് കൗൺസിലർമാരും ആർ ആർ ടി കളും നേതൃത്വം നൽകും. 6ന് വീടുകളിൽ ശുചീകരണ പരിപാടികൾ നടത്തണം.കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണം.വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. വാർഡ് കൗൺസിലർമാർ വഴി നൽകുന്ന തൈകൾ പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പാതയോരങ്ങളിലും നടണം.
ഈ പരിപാടിക്ക് കുടംബശ്രീ ,റെസിഡൻഷ്യൽ അസോസിയേഷൻ,സന്നദ്ധ സംഘടനകൾ,യുവജന സംഘടനകൾ എന്നിവരുടെ സഹായം അഭ്യർഥിക്കുകയാണെന്നും നഗരസഭാ ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭയിൽ മാതൃകാപരമായി നടക്കുന്നുണ്ട്.ഡി സി.സി,സി എഫ് എൽ ടി സി തുറന്ന് പ്രവർത്തിക്കുന്നു.സൗജന്യ ആംബുലൻസ് ഏർപ്പെടുത്തി.ജനകീയ ഹോട്ടൽ തുറന്ന് ആവശ്യകാർക്ക് ഭക്ഷണം നൽകുന്നു.തെരുവിൽ താമസിക്കുന്നവരെ സംരക്ഷിക്കുന്നതിനായി അഗതി സംരക്ഷണ കേന്ദ്രം തുറന്നു. നഗരസഭാ ഭരണ സമിതി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.2020-21 വാർഷിക പദ്ധതിയിൽ പ്രവർത്തനങ്ങൾ നടത്തി.33 ശതമാനം മാത്രം ചിലവഴിച്ച പദ്ധതി വിഹിതം 2 മാസം കൊണ്ട് 87 ശതമാനത്തിലെത്തിച്ചു.
21 – 22 വാർഷിക പദ്ധതിക്ക് കൃത്യ സമയത്തു തന്നെ അംഗീകാരം വാങ്ങിച്ചിട്ടുണ്ട്.അതിലെ പ്രഥമ പദ്ധതിയായി നഗരത്തിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി1500 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിച്ചു വരുന്നു. ഇപ്പോൾ നഗരത്തിലെ പ്രധാന റോഡുകളിലാണ് ഇത് സ്ഥാപിക്കുന്നത്. ഈ വർഷത്തെ പദ്ധതി വിഹിതമാണ് ഇതിന് ഉപയോഗിക്കുന്നത് പഴയ ലൈറ്റുകൾ മുഴുവൻ മാറ്റും.ഊർജ ഉപഭോഗം കുറച്ചു നഗരസഭക്ക് കറന്റ് ചാർജ് കുറക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
എന്നാൽ സി.പി.എം.നേതൃത്വം നൽകുന്ന പ്രതിപക്ഷം അപവാദ പ്രചരണം നടത്തി വിവാദങ്ങളുണ്ടാക്കുകയാണ്.ഭരണ പക്ഷ വാർഡുകളിൽ സമാന്തര പ്രവർത്തനം നടത്തി പ്രയാസമുണ്ടാക്കുന്നു.മുൻ ചെയർ മാൻ തന്നെ ഇതിന് നേതൃത്വം നൽകുന്നു എന്നത് ഖേദകരമാണ്.കോവിഡ് വാക്സിനേഷൻ നടക്കുന്ന ടൗൺ ഹാളിൽ ആത്മാർത്ഥമായി സേവനം ചെയ്യുന്ന കൗൺസിലർമാരെ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കിയും കള്ള പ്രചാരണങ്ങൾ നടത്തിയും വൃത്തി കെട്ട രാഷ്ട്രീയം കളിക്കുന്നത് മാന്യതക്ക് യോജിച്ചതല്ല.
ഒന്നിച്ചു നിൽക്കേണ്ട ഈ കാല ഘട്ടത്തിൽ ഭിന്ന സ്വരങ്ങൾ ഉയർത്തി ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കുന്നതിൽ നിന്നും പ്രതി പക്ഷം പിന്തിരിയണം നഗരസഭ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും.നഗരസഭാ വാസികളുടെ സഹായ സഹകരണം അഭ്യർത്ഥിക്കുന്നു.
വാർത്താ സമ്മേളനത്തിൽ ചെയർ പേഴ്‌സൺ നസീമ എ.പി,വൈസ് ചെയർ മാൻ പി.രാമൻ കുട്ടി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഫാത്തിമത് സജ്‌ന,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ
ബിജിത ടി,പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ കെ.കെ.സലാം മാസ്റ്റർ പങ്കെടുത്തു.