സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.
കൊച്ചി:സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,400 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ ഉയര്‍ന്ന് 36,960 രൂപയിലെത്തിയിരുന്നു.
ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. ഒരു മാസത്തിനിടെ 1900 രൂപയാണ് വര്‍ധിച്ചത്.