വെട്ടം, വളവന്നൂർ സി.എച്ച്.സി കളിൽ പത്ത് ബെഡുകളോടെയുള്ള ഐസൊലേഷൻ സൗകര്യമൊരുക്കാൻ ബജറ്റിൽ പ്രഖ്യാപനം
തിരൂർ: മണ്ഡലത്തിൽ വളവന്നൂർ, വെട്ടം സി.എച്ച്.സി കളിൽ പത്ത് ബെഡുകളോടെയുള്ള ഐസൊലേഷൻ വാർഡുകൾ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു വും പ്രഖ്യാപിച്ചു.തീരദേശ മേഖലയിൽ സുരക്ഷയൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതൊക്കെ നിലനിർത്തും.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐസൊലേഷൻ വാർഡുകൾ ഗുണകരമാകുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. തിരൂർ തുഞ്ചൻ പറമ്പിനെ ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കും