മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡിതര ചികിത്സകള്‍ ആരംഭിക്കണം

മലപ്പുറം :മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര ചികിത്സതുടങ്ങണം മെന്ന് ആവശ്യപെട്ടു കൊണ്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ സെക്രട്ടറി സെബീര്‍ പിസി. അധ്യക്ഷത. വഹിച്ചു .ജില്ലാ പ്രസിഡന്റ് സമീര്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു 

മഞ്ചേരി മെഡിക്കല്‍കോളേജില്‍ കോവിഡിതര ചികിത്സകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ നടത്തി പ്രതിഷേധ നില്‍പ്പ് സമരം

മെഡിക്കല്‍ കോളേജില്‍ ഉബയോഗിക്കാതെ മുന്നൂറു കിടക്കകള്‍ ഒരു ജോലിയും ഇല്ലാതെ ഇരുന്നൂറ് ഡോക്ടര്‍ മാര്‍ കോവിട്‌ന് വേണ്ടി ഒരുക്കിയ കിടക്കകള്‍ പകുതി ഓളം വെറുതെ കിടക്കുകയാണ് എന്നിട്ടും കോവിഡ് ഇതര ചികിത്സ തുടങ്ങാന്‍ എന്താണ് തടസ്സം മെന്ന് കെ ടി യു സി ജേക്കബ് ജില്ലാ പ്രസിഡന്റ് അക്ബര്‍ മീനായി മുഖ്യ പ്രഭാഷണത്തില്‍ ചോദിച്ചു. ആശുപത്രിയിലെ ചികിത്സ വിഭാഗങ്ങള്‍ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുവാന്‍ ഉള്ള നടപടി ശ്രീകരിക്കുക പോലും ചെയ്യാതെ ആണ് കോവിഡ് ചികിത്സക്ക് മാത്രം ആക്കിയത് ഇതോടെ വിവിധ വിഭാഗത്തിലെ സ്‌പെഷ്യലിസ്റ്റ് ആയ ഡോക്ടര്‍ മാര്‍ക്ക് ജോലി ഇല്ലാതെ ആയി മെഡിക്കല്‍ കോളേജിലെ പകുതിയില്‍ഏറെ സംവിധാനങ്ങളും ഡോക്ടര്‍മാരും വെറുതെ നില്‍ക്കുമ്പോഴും ജില്ലയിലെ കോവിഡ് ഇതര രോഗികള്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്ക പെടുന്ന സ്ഥിതി ആണ് കോവിഡ്‌ന് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിച്ചിട്ടും മില്ല കിടക്കകളും ഡോക്ടര്‍മാരും ഒഴിഞ്ഞു നില്‍ക്കുകയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര ചികിത്സ തുടങ്ങണം മെന്ന് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു. അലി മുക്കം. ബിനോയി. പയ്യനാട്. എന്നിവര്‍ പ്രതിഷേധനില്‍പ്പ് സമരത്തിന് നേതൃതം നല്‍കി.