വാക്‌സിന്‍ വിതരണം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

മലപ്പുറം : കോവിഡ് വാക്‌സിന്റെ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ലയോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് കേരള മലപ്പുറം ജില്ലാ കമ്മറ്റി വീടുകളില്‍ പോസ്റ്റര്‍ പിടിച്ചു പ്രതിഷേധിച്ചു. ആയതിന്റെ ജില്ലാതല ഉല്‍ഘാടനം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.ബാബുകാര്‍ത്തികേയന്‍ മഞ്ചേരിയില്‍ നിര്‍വ്വഹിച്ചു.

വാക്‌സിന്‍ വിതരണത്തില്‍ ജില്ലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ ബാബു കാര്‍ത്തികേയനും ഭാര്യയും പങ്കെടുത്തപ്പോള്‍

വിവിധ നിയോജക മണ്ഡലങ്ങളില്‍ ജില്ലാ പ്രസിഡന്റ് പി.എച്ച്.ഫൈസല്‍ വേങ്ങരയിലും , വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡന്റ് പി പി എ റഷീദ്, കുഞ്ഞിപ്പ ,മാനുകോട്ടക്കല്‍ ,ഷമീര്‍ കളിയാട്ടമുക്ക് ,റഫീക്ക് ഗരിക്കള്‍ ,ജ സുമേഷ് , എന്‍വൈസികെ ജില്ലാ പ്രസിഡന്റ് ഷാഫി നെച്ചേങ്ങല്‍, ശശിധരന്‍ നായിക് ,സഞ്ജയ് ശാന്തി നഗര്‍, ബാബു തിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു